കൊച്ചി: ഭാര്യയെ നിരന്തരമായി അടിസ്ഥാനമില്ലാത്ത സംശയങ്ങൾ ഉന്നയിച്ച് ബുദ്ധിമുട്ടിക്കുന്നത് കടുത്ത മാനസിക ക്രൂരതയായി കണക്കാക്കാമെന്നും, ഇത് വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണമാണെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഭർത്താവിന്റെ അപ്പീൽ തള്ളിക്കൊണ്ട്, ഭാര്യയുടെ ഹർജി അനുവദിച്ച ഡിവിഷൻ ബെഞ്ച് വിവാഹബന്ധം വേർപെടുത്താൻ ഉത്തരവിട്ടു.
വിശ്വാസമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം
പരസ്പര വിശ്വാസം, സ്നേഹം, ധാരണ എന്നിവയിലാണ് ആരോഗ്യകരമായ ഒരു വിവാഹബന്ധം നിലനിൽക്കുന്നതെന്നും, ഇത്തരം അടിസ്ഥാനമില്ലാത്ത സംശയങ്ങളും ആരോപണങ്ങളും ഈ ഘടകങ്ങളെ പൂർണ്ണമായി നശിപ്പിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുടെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേരള ഹൈക്കോടതി ക്ഷേത്രം ഭരണസമിതിക്ക് (Administrative Committee) നിർദേശം നൽകി.
നിർദ്ദിഷ്ട അറ്റകുറ്റപ്പണികളുടെ സമയക്രമം, സ്വഭാവം, നിർവഹണ രീതി എന്നിവ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്രത്തിന്റെ നിലവിലുള്ള പരിപാലന-പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വ്യക്തതയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. നിർദ്ദിഷ്ട പ്രവൃത്തികളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും അവ നടപ്പാക്കാൻ സ്വീകരിക്കുന്ന രീതിശാസ്ത്രവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി ഭരണസമിതിക്ക് നിർദേശം നൽകി.
വാദത്തിനിടെ, മുഖ്യ തന്ത്രിക്ക് വേണ്ടി ഹാജരായ സീനിയർ കൗൺസൽ ഭരണസമിതിയുടെ വാദങ്ങളെ പിന്തുണച്ചു. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന്, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) കേഡറിൽ നിന്ന് സർവീസ് ആരംഭിച്ചവർക്കായി ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നിർദ്ദേശം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതോടെ, രാജ്യത്തെ ജുഡീഷ്യൽ സർവീസിലെ കരിയർ പുരോഗതി സംബന്ധിച്ച സുപ്രധാന വിഷയം അഞ്ചംഗ ബെഞ്ച് പരിഗണിക്കും.
ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിന്റെ വാദത്തിനിടെ, നിലവിലെ സമ്പ്രദായം കഴിവുള്ള യുവജനങ്ങളെ ജുഡീഷ്യറിയിൽ ചേരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു എന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ......
കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് രണ്ടുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ നാൽപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് കൊളഹൂർ വരികുളം വീട്ടിൽ പ്രദീപ്കുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നും രണ്ടുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിൽ ഭുവൻശ്രീ ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു പ്രദീപ് കുമാർ. ......
തിരുവനന്തപുരത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലിയൂർ സ്വദേശിനിയായ വിജയകുമാരി(74)യാണ് കൊല്ലപ്പെട്ടത്.......
സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റ സംഹിത (Model Code of Conduct). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരികയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവുന്നത് വരെ തുടരുകയും ചെയ്യും. ......
എറണാകുളം : തൃപ്പൂണിത്തുറയിൽ MDMA യുമായി യുവാവ് പിടിയിൽ. എരൂർ ലേബർ ജംഗ്ഷന് സമീപത്തു നിന്നും 4.39 gm MDMA , DANSAF പിടികൂടി. അനന്തകൃഷ്ണൻ 24, പുളിമൂട്ടിൽ, വാരനാട്, ചേർത്തല ,ആലപ്പുഴ. ......
കൊച്ചി:- കലൂർ ജവഹർലാൽ നെഹൃ ഇന്റർനാഷണൽ സ്റ്റേഡിയം തകർക്കുകയും പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്ത ജിസിഡിഎ ഭരണ സമിതിയെ എത്രയും വേഗം പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ജിസിഡിഎ ഭരണ സമിതി പിരിച്ചു വിടുക, കായിക മന്ത്രി രാജീവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ജിസിഡിഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മെസ്സിയെ കൊച്ചിയിൽ കൊണ്ട് വരും എന്ന പുകമറ സൃഷ്ടിച്ചു അതിന്റെ മറവിൽ ജിസിഡിഎ ഫണ്ട് കൊള്ളയടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇവിടെ നടന്നത്. കലൂർ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയകളും ഗ്രൗണ്ടും കുത്തി പൊളിച്ചിട്ടിരിക്കുന്നു. ......
പുത്തന്‍കുരിശ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്രകള്‍ 30/10/2025 വൈകീട്ട് 5.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ എത്തിച്ചേരും. തൃശ്ശൂര്‍, പള്ളിക്കര, കോതമംഗലം, പിറവം, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി മുതലായ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും. ......
കൊച്ചി : ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2, തിയതികളിലായി അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. ജ്വല്ലറി ഫെയര്‍ വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ......